Skip to content

ഒരു വാൽപ്പാറ – പാലക്കാട്‌ യാത്ര

ഒരു വാൽപ്പാറ – പാലക്കാട്‌ യാത്ര

By, Unni Krishnan S

യാത്ര ചിലർക്ക് ഒരു ലഹരി ആണ് ചിലർക്ക് അതൊരു ഒളിച്ചോട്ടം ആണ്… എനിക്ക് ഇതിൽ യാത്ര ഏതാ എന്ന് ഒരു നിച്ചയവുമില്ല 😇അപ്പോൾ പറഞ്ഞു വരുന്നത് ഈ അടുത്തിടയ്ക്ക് പോയ ഒരു യാത്രയെ പറ്റി ആണ് !

ഒരു വാൽപ്പാറ – പാലക്കാട്‌ യാത്ര

ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആയിരുന്നു അർജുൻ (തമ്പാൻ )ആയിട്ട് ഒരു ലോങ്ങ്‌ ട്രിപ്പ്‌. എന്നാൽ എന്റെ എക്സാം കഴിഞ്ഞിട്ട് പോവാം എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു…എക്സാം നടക്കുന്ന സമയത്തും ഞങ്ങൾ എവടെ പോകണം എങ്ങനെ പോകണം എന്നൊക്കെ പ്ലാൻ ചെയ്യുണ്ടാരുന്നു… പക്ഷേ ഒന്നും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നില്ല.. അങ്ങനെ എക്സാം തീരുന്ന ദിവസത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു.. പക്ഷേ അതിന് മുന്നേ കുറച്ചു സീൻ ഒകെ ഉണ്ടായി എനിക്ക് എക്സാം കംപ്ലീറ്റ് ചെയ്യാനും ട്രിപ്പ്‌ പോകാൻ ഉള്ള ഒരു സിറ്റുവേഷനിലും അല്ലാതെ ആയി പോയി.. 😇

പതിയെ വീട്ടിലെ സീൻ ഒകെ ഒന്ന് മാറി വന്നപ്പോൾ തമ്പാൻ ചോദിച്ചു എങ്ങനെ ആണ് പോവേണ്ട എന്ന്?? ആകെ വട്ടു പിടിച്ചു ഇരിക്കുന്ന ഒരു അവസ്ഥ ആയിരുന്നു എങ്ങോട്ടേലും പോയാലോ എന്ന് ആഗ്രഹം ഉണ്ടെങ്കിലും പഴയ ആ ട്രിപ്പ്‌ മോഹം ഇല്ലാരുന്നു കാരണം അങ്ങനെ ഒരു അവസ്ഥ ആയിരുന്നു വീട്ടിൽ 😇
ഞാൻ വീട്ടിൽ ട്രിപ്പ്‌ നെ പറ്റി ഒന്ന് സൂചിപ്പിച്ചു എന്റെ അവസ്ഥ കണ്ടിട്ട് ആണോ എന്ന് അറിയില്ല അച്ഛൻ വളരെ സന്തോഷത്തോടെ പോയിക്കോളാൻ പറഞ്ഞു സാധാരണ എന്നെ അങ്ങനെ പെട്ടന്ന് വിടില്ല… കുറെ തവണ പറഞ്ഞു സമ്മതിപ്പിക്കണം അതും ഒരു ദിവസത്തെ മാത്രം !!
ഒരു കണ്ടിഷൻ മാത്രം വീട്ടുകാർ മുന്നോട്ട് വെച്ചു വെള്ളത്തിൽ മാത്രം ഇറങ്ങേല്ലേ… ഇവിടെ ഞങ്ങൾക്ക് സമാധാനത്തോടെ ഇരിക്കണ്ടത് ആണ് എന്ന്.. ഞാൻ സമ്മതം മൂളി 😌 അങ്ങനെ തമ്പാനെ വൈകിട്ട് ഒരു 5:30 ക്ക് വിളിച്ചു പറഞ്ഞു പോകാം എന്ന്.. അവൻ അപ്പോൾ തന്നെ ട്രെയിൻ ബുക്ക്‌ ചെയ്തു. എന്നിട്ട് പറഞ്ഞു ഇന്ന് തന്നെ പോകുവാ നമ്മൾ എന്ന് ! ഞാൻ എങ്ങോട്ടാ എന്ന് ഒന്നും ചോദിച്ചതുമില്ല അവൻ ആയിരുന്നു ഫുൾ പ്ലാനിങ്… എങ്ങോട്ടാ പോകുന്നെ എന്ന് വീട്ടുകാർ ചോദിച്ചപ്പോഴും എനിക്ക് കൃത്യമായ ഒരു മറുപടി ഇല്ലാരുന്നു… ബുക്ക്‌ ചെയ്ത ട്രയിൻ പളനി മധുര വരെ പോകുന്നത് ആണ്.. (അമൃതാ എക്സ്പ്രസ്സ്‌ )അതുകൊണ്ട് ഞാൻ പറഞ്ഞു പളനി പോകുവാരിക്കും അല്ലേൽ മധുര.. വീട്ടുകാർക് സന്തോഷം തീർത്ഥാടനം ആണല്ലോ മകൻ പോകുന്നെ എന്ന്.. ഒരു ചെറിയ സന്തോഷം അമ്മയുടെ മുഖത്തു കാണാൻ കഴിയുമായിരുന്നു😇
ഞാൻ ഉണങ്ങിയ കുറച് തുണികൾ എടുത്തു ബാഗിൽ തിരുകി കയറ്റി(മഴ ഉള്ളത് കൊണ്ട് തുണികൾ പലതും ഉണങ്ങിയില്ല ) ഇറങ്ങി മഴ ഉള്ളത് കൊണ്ട് സുജിത് ചേട്ടന്റെ ഒരു ജാക്കറ്റും എടുത്തു… പുള്ളിയോട് ക്യാമറ ചോദിക്കണോ എന്ന് ഒരു സംശയം ആയി… കാരണം മറ്റൊന്നുമല്ല ഫോട്ടോ എടുക്കാൻ ഒരു മൈൻഡ് ഇല്ല മാത്രമല്ല ഫോട്ടോ എടുക്കാൻ പറ്റിയ ഫ്രെയിംസ് തപ്പി യാത്രയുടെ ആ ഒരു ഫീൽ നഷ്ടമായേക്കം എന്ന് ഉള്ളത് കൊണ്ടും ആണ്.. എന്നാലും ചോദിച്ചേക്കാം ഇനി എടുക്കാതിരുനാൾ അതൊരു കുറ്റബോധം തോന്നിയാലോ എന്ന് ഓർത്തു ക്യാമെറയും വാങ്ങി തമ്പന്റെ വീട്ടിലേക്.. അവിടുന്നും കുറെ ഉപദേശങ്ങൾ സ്വീകരിച്ചു ഞങ്ങൾ യാത്ര തിരിച്ചു… രാത്രി 10 മണിക്ക് KSRTCബസിൽ കോട്ടയത്തേക്ക്… ബസ് യാത്രക്കിടയിൽ ഞങ്ങൾ ഒരു തീരുമാനം എടുത്തു ഇനി ഉള്ള രണ്ടു ദിവസം “NO BAD VIBES;ONLY GOOD VIBES” 💞
അങ്ങനെ യാത്ര വാൽപ്പാറ യിലേക്ക് ആണ് എന്ന് അവൻ പറഞ്ഞു.. കേട്ടിട്ടുണ്ട് എന്നതല്ലാതെ കൂടുതൽ ഒന്നും അറിയില്ലാരുന്നു… കൂടുതൽ ചോദിച്ചു അറിയണ്ടല്ലോ നാളെ കാണാമല്ലോ എന്ന് ഉള്ളത് കൊണ്ട് ഒന്നും ചോദിച്ചില്ല… അങ്ങനെ KSRTC സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേഷനിലേക്ക്. ഓട്ടോക്കാർ എന്ന് പറഞ്ഞാൽ കോട്ടയത്തെ ഓട്ടോക്കാർ KSRTCസ്റ്റാൻഡ് മുതൽ റെയിൽവേ വരെ വെറും 2.3 കിലോമീറ്റർ രാത്രി ആയോണ്ട് വൺവേയും ഷോർട്കട്ടും ഉപയോഗിച്ച് കിലോമീറ്ററുകൾ ലഭിച്ചു തന്നെ എത്തി… 60 രൂപ ആണ് മേടിച്ചത്.. !കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല യാത്രയുടെ ആ ഗുഡ് വൈബ് നഷ്ടപെടുത്തേണ്ട എന്ന് കരുതി… (മീറ്റർ ഒകെ പ്രഹസനം ആണ് കേട്ടോ 😇) പൈസ കൊടുത്ത സമയത്തു കോഴിക്കോടുള്ള ഓട്ടോക്കാരെ മനസു കൊണ്ട് ഒന്ന് സ്മരിച്ചു ഇജ്ജാതി മനസുള്ള ഓട്ടോക്കാർ.. 💞

അങ്ങനെ ട്രെയിന് വേണ്ടി ഉള്ള കാത്തിരിപ്പ്… ഇന്ത്യൻ റെയിൽവേയെ കുറ്റം പറയാൻ അനുവദിക്കാതെ ട്രയിൻ കൃത്യസമയത്ത എത്തി… 😌
ട്രെയിന് വേണ്ടി ഉള്ള കാത്തിരിപ്പിനടയിൽ വാൽപ്പാറ യിൽ ഒരു ഹോംസ്റ്റേയ് ഞങ്ങൾ ഓണ്ലൈനിയിൽ ബുക്ക്‌ ചെയ്തിരുന്നു..

S7 കോച്ച്ഇൽ ആണ് ഞങ്ങളുടെ സീറ്റ്‌… Ttr ഞങ്ങളെ കാത്തുനില്പുണ്ടരുന്നു id പ്രൂഫ് കാണിച്ചു ഞങ്ങൾ കയറി… ട്രിപ്പ്‌ പോകുന്ന എക്സിസ്റ്റ്മെന്റ് ഉള്ള കൊണ്ട് ആണോ ഉറക്കം വന്നില്ലാർന്നു… യാത്രക്കിടയിൽ ഇനി പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തെ പറ്റി ഉള്ള പ്ലാനിങ് ആയിരുന്നു…ഒരു ഓൾ ഇന്ത്യ ട്രിപ്പ്‌ കഴിഞ്ഞു വന്ന വെക്തി ആണ് എന്റെ അടുത്തിരിക്കുന്നത്… ആശാൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി നമ്മൾ പോയ സ്ഥലത്തെകൾ കൂടുതൽ നമ്മൾ പോവാതെ സ്ഥലങ്ങൾ ആണ് എന്ന് 😇അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി…അവൻ ലൂസിഫർ സിനിമയും കണ്ട് നേരം വെളുപ്പിച്ചു…
ഞാൻ ഉണർന്നപ്പോൾ പാലക്കാട്‌ ടൗണിൽ ട്രെയിൻ എത്തി… നല്ല മഴയും… തമ്പാൻ പുറത്ത് ഇറങ്ങി ഒരു ഫോട്ടോ ഒകെ എടുത്തു സ്റ്റാറ്റസ് ഒകെ ഇട്ടു… 😉പതിവില്നിന്നും വ്യത്യാസമായി ഇന്ന് അവൻ ആണ് സ്റ്റാറ്റസ് ഒകെ ഇൻസ്റ്റയിൽ ഇടുന്നത്.. പൊള്ളാച്ചി ആണ് ഞങ്ങൾക്ക് ഇറങ്ങണ്ടേ സ്ഥലം പാലക്കാട്‌ മുതൽ പൊള്ളാച്ചി വരെ ഉള്ള യാത്രയിൽ ഇരു വശത്തു കൂടെ നെൽപ്പാടങ്ങൾ കാണാൻ കഴിയും… പഞ്ചിമഘട്ട മല നിരകളും കാണാം… ട്രയിൻ കേരള അതൃത്തി വിട്ടപ്പോൾ തന്നെ മഴയും പോയി.. ചൂട് കൂടാൻ തുടങ്ങി.. അങ്ങനെ 7:30 ആയപ്പോൾ പൊള്ളാച്ചി എത്തി… ബസ് സ്റ്റാൻഡിൽ അടുത്ത് നിന്ന് ഒരു വെജ് ഹോട്ടൽ നിന്നും ഭക്ഷണം കഴിച്ചു.. ഞാൻ പൂരിയും അവൻ മസാല ദോശയും.. ഫുഡിനെ പറ്റി ഒന്നും പറയാൻ ഇല്ലാ… മികച്ച ഒരു ഇത്.. !എങ്ങനെ ഒക്കെയോ ഞങ്ങൾ അത് കഴിച്ചു എന്ന് ഉറപ്പ് വരുത്തി.. ഇനിയുള്ള ലക്ഷ്യം വാൽപ്പാറ കുള്ള ബസ് കണ്ട് പിടിക്കുക എന്ന് ഉള്ളത് ആണ്. ദൈവം അനുഗ്രഹിച്ചു എല്ലാ ബസിന്റെ ബോർഡും തമിഴിൽ ! തമിഴ് സിനിമകൾ കാണുന്ന ധൈര്യത്തോടെ തമ്പാൻ ഒരു ചേട്ടനോട് തമിഴിൽ ഒരു മെസ്സ് ഡയലോഗ്.. അണ്ണാ… വാൽപ്പാറ ബസ് എൻങ്കയ്യ… അത് ഇത് എന്നൊക്കെ… ട്വിസ്റ്റ്‌ എന്ന് വെച്ചാൽ അതൊരു മലയാളി ആയിരുന്നു. !(ചമ്മി നിൽക്കുന്ന ഞങ്ങൾ )ആശാൻ ബസ് അവിടെ കിടപ്പുണ്ട് എന്ന് പറഞ്ഞതും ഞങ്ങൾ നന്ദി പറഞ്ഞു ബസിൽ കയറി.. പ്രതീക്ഷിച്ചപോലെ വലിയ വൃത്തി ഒന്നുമില്ലാതെ തമിഴ്നാട് സർക്കാരിന്റെ ഒരു ബസ് തന്നെ. ബസ് എടുക്കാൻ ഇനിയും സമയം ഉണ്ട്… അതിനടയിൽ തമ്പാൻ പോകുന്ന വഴിയേ പറ്റി പറയാൻ തുടങ്ങി… 40ഇൽ അധികം ഹെയർ പിന് വളവുകൾ കയറി ആണ് പോകുന്നെ… നല്ല ഉയരത്തിലേക്ക് ആണ് പോകുന്നെ എന്നക്കെ… അങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ ഡ്രൈവർ ബസ് സ്റ്റാർട്ട്‌ ആക്കി… ഞങ്ങളുടെ യാത്ര തുടങ്ങി…ബസ് പൊള്ളാച്ചി സ്റ്റാൻഡ് വിട്ടു… കണ്ടക്ടർ വന്നു എവിടെക്കാ എന്ന് ചോദിച്ചു… രണ്ട് വാൽപ്പാറ എന്ന് തമ്പാൻ പറഞ്ഞു… ഒരാൾക്ക് 64 രൂപ ആണ് പൊള്ളാച്ചി മുതൽ വാൽപ്പാറ വരെ.. (66 കിലോമീറ്റർ ഉണ്ട് )പൊള്ളാച്ചി ടൗണിൽ കൂടെ ബസ് പോയികൊണ്ടിരിക്കുന്നു… പൊള്ളാച്ചിയെ പറ്റി പറയാം.. അങ്ങനെ പറയാൻ മാത്രം ഒന്നും അറിയില്ല കേട്ടോ… മിക്ക തമിഴ് സിനിമയുടെയും ഒഴിവാക്കാൻ പറ്റാത്ത ഒരു ലൊക്കേഷൻ ആണ് പൊള്ളാച്ചി… ഒരു ചെറിയ നഗര പ്രദേശം.വലിയ വികസനങ്ങൾ ഒന്നും കാണാൻ ഇല്ല (നഗരത്തിൽ കൂടെ മാത്രമേ ഞങ്ങൾ സഞ്ചരിച്ചുള്ളു ) രാവിലെ ഒരു 7:30 ഓടെ നഗരം ഉണർന്നു കഴിഞ്ഞു… (ഞങ്ങടെ ഒകെ നാട്ടിൽ ആണേൽ 10 മണി കഴിയും കടകൾ ഒകെ തുറക്കാൻ..) പച്ചക്കറികൾ ആണ് അവിടുത്തെ മെയിൻ.. വഴിയോരങ്ങളിൽ ഒരുപാട് പച്ചക്കറി കടകൾ കാണാൻ കഴിയും… അങ്ങനെ ബസ് നഗരം വിട്ടു… നീണ്ടു നിവർന്ന പാതയിലൂടെ ആണ് യാത്ര.. (സന്തോഷ്‌ ജോർജ് കുളങ്ങര റെഫറെൻസ് )ഇനി ബസിലെ യാത്രക്കാരെ പറ്റി പറയാം… ആ ബസിൽ പച്ചപരിഷ്കാരികൾ ആയി ഞങ്ങൾ രണ്ടും മാത്രം ! (ജാക്കറ്റ് കൈയിൽ.. വലിയ ബാഗ്.. ചെവിയിൽ ഹെഡ് സെറ്റ്.. )ബാക്കിയെല്ലാവരും വളരെ സാധാരണകാർ… അങ്ങനെ ബസ് ആളിയാർ ഡാമിന്റെ മുന്നിൽ കൂടെ പോകുന്നു… ബസിൽ ഇരുന്നപ്പോൾ തമ്പാൻ എന്നോട് ഈ ഡാമിനെ പറ്റി പറഞ്ഞിരുന്നു… ഡാമിലോട്ട് ഉള്ള എൻട്രൻസ് കാണാൻ കഴിയും.. കുറച്ചു കഴിഞ്ഞപ്പോൾ ബസ് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി.. കണ്ടക്ടർഓട് ചോദിച്ചപ്പോൾ പറഞ്ഞു ഇനി വലിയ ഹെയർ പിന് വളവുകൾ കയറി ആണ് യാത്ര 2 മണിക്കൂറോളം എടുക്കും മുകളിൽ എത്താൻ അതിന്റെ ഇടയിൽ കടകൾ ഒന്നും ഇല്ല അതുകൊണ്ട് ഭക്ഷണം കഴിക്കാൻ ആണ് ഇവിടെ നിർത്തിയത് എന്ന്.. ഇത് കേട്ടപ്പോൾ നമ്മടെ പപ്പുവേട്ടന്റെ താമരശ്ശേരി ചുരം തുടങ്ങുന്നതിനു മുന്നേ അടിവാരത്തു ബസുകൾ നിർത്തി വിശ്രമിക്കുന്നത് ഓർമ്മ വന്നു. ബസ് നിർത്തിയ സ്ഥത്ത്ത് നിന്ന് തന്നെ കാണാം കഴിയും കയറാൻ പോകുന്ന മലകൾ ! അങ്ങനെ ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് എടുത്തു… ഇനിയുള്ള യാത്ര കാടിന്റെ നടുവിലൂടെ ആണ്… കുരങ്ങന്മാർ ഒകെ വഴിയോരങ്ങളിൽ ഇരിക്കുന്നത് കാണാം.. നേരത്തെ പറഞ്ഞ ആളിയാർ ഡാമിന്റെ റിസേർവിയർ യാത്രക്കിടയിൽ കാണാൻ കഴിയും.. വെള്ളം വളരെ കുറവാണ്.. കാടുപിടിച്ചു കിടക്കുകയാണ് വെള്ളമില്ലാത്ത കൊണ്ട്… അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ബസ് ഹെയർ പിന് വളവുകൾ കയറാൻ തുടങ്ങി… തമിഴ്നാട് സ്റ്റേറ്റ് ഹൈവേലൂടെ ആണ് യാത്ര.. വലിയ വീതി ഒന്നും റോഡിനു അവകാശപ്പെടാൻ ഇല്ല.. എങ്കിലും മികച്ച റോഡുകൾ ആയിരുന്നു… ഹെയർ പിന് വളവുകൾ വളരെ ലാഘവത്തോടുകൂടി ഡ്രൈവർ അണ്ണൻ കീഴടക്കി മുന്നോട്ടു പോയി… 😎താമരശ്ശേരി ചുരം കയറുന്നു നമ്മടെ ആനവണ്ടിയെ ഓർമപ്പെടുത്തുന്ന ഒരു നിമിഷം ആയിരുന്നു അത്.. 😍ഓരോ ഹെയർ പിന് കയറി മുകളിലോട്ടു പോകുമ്പോഴും താഴേക്കു നോക്കുമ്പോൾ ആളിയാർ ഡാമിന്റെ റിസേർവിയർ കാണാൻ കഴിയും നല്ലയൊരു വ്യൂ ആണ് അത്… 🤩ബസിനെ ഓവർ ടേക്ക് ചെയ്തു ബുള്ളറ്റ് റൈഡേഴ്‌സ് പോകുന്നതും കാണാൻ കഴിയും… 40 ഹെയർ പിന് വളവുകൾ ആണ് യാത്രാമധ്യേ ഉള്ളത്… ചില വ്യൂ പോയിന്റുകളും യാത്രക്കിടയിൽ ഉണ്ട്.. ബസിനു പോകുന്നത് കൊണ്ട് ഇറങ്ങി ആസ്വദിച്ചു പോവാൻ കഴിയാത്ത ഒരു വിഷമം ഞങ്ങൾക്ക് ഉണ്ടായിരുന്നു…😐 എന്നാലും ബസിൽ ഇരുന്നു കൊണ്ട് ഞങ്ങൾ നല്ലത് പോലെ ആസ്വദിക്കുകയും മൊബിലിയിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.. ഈ സമയം ബസിലെ ആളുകൾ ഒകെ നല്ല ഉറക്കം ആയിരുന്നു…( അവർ ഇതൊക്കെ എന്നും കാണുന്ന കാഴ്ചകൾ ആയിരുനേകം )യാത്ര ഉയരത്തിലേക്ക് പോകുമ്പോൾ ഇടയ്ക് ഇടക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപെട്ടു.. (നന്നായി വെള്ളം കുടിക്കുക )ഉയരം കൂടും തോറും നല്ല തണുപ്പ് അനുഭവപെട്ടു…🥰അങ്ങനെ ഹെയർ പിന് വളവുകൾ ഒകെ താണ്ടി മുകളിൽ എത്തി.. അങ്ങ് താഴെ ആളിയാർ ഡാം ഒരു പൊട്ടു പോലെ കാണാൻ കഴിയും. ഇനിയുള്ള യാത്ര മൂന്നാറിനെ ഓർമപ്പെടുത്തുന്നത് ആയിരുന്നു…😍😍 ഇരുവശങ്ങളിലും ചെരിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങൾ… നല്ല കോട… (വഴികൾ പോലും കാണാൻ ബുദ്ധിമുട്ടായിരുന്നു ) കോട കൂടി കൂടി വന്നപ്പോൾ ഞങ്ങൾ ഭയങ്കര സന്തോഷത്തിൽ ആയി.. !വന്നത് വെറുതെ ആയില്ലല്ലോ നല്ല ഒരു വൈബ് തന്നെ… തേയിലത്തോട്ടങ്ങൾക്കിടയിൽ പീലി വിടർത്തി നിക്കുന്ന മയിലുകളയും ഓടി ചാടി നടക്കുന്ന മാനിനെയും കാണാൻ കഴിയും.. ആ കാഴ്ചകളും ഒന്ന് കാണേണ്ടത് തന്നെ ! 😍😍യാത്ര മദ്ധ്യേ തേയിലത്തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയം (താമസ സ്ഥലം അല്ലേൽ വീട് )കാണാം. തോട്ടങ്ങൾക്കിടയിൽ തേയില ഇലകൾ പറിക്കുന്ന തൊഴിലാളികളെ കാണാൻ കഴിയും ഭൂരിഭാഗവും സ്ത്രീകൾ ആണ്..കൂട്ടത്തിൽ നല്ല പ്രായം ആയ സ്ത്രീകളും. ഈ കൊടും തണുപ്പിനെ അവഗണിച്ചു ജോലി ചെയ്യാൻ ഉള്ള അവരുടെ തന്റേടത്ത അങ്ങികരിചേ പറ്റു.🤗🤗👍👌ബസ് തേയിലത്തോട്ടങ്ങകിടയിലൂടെ പോകുകയാണ്.. നല്ല ഒരു കാഴ്ച തന്നെ ആണ്.. അങ്ങനെ 11 മണിയോടെ വാൽപ്പാറ ടൗണിൽ ബസ് എത്തി.വാൽപ്പാറ ബസ് സ്റ്റാൻഡ് വളരെ വൃത്തി കുറഞ്ഞ ഒരു സ്റ്റാൻഡ് ആണ്. (എങ്കിലും കോട്ടയം KSRTC സ്റ്റാൻഡ് നെകൾ മികച്ചത് ആണ് !!) പൊള്ളാച്ചിയിൽ നിന്നും യാത്ര തുടങ്ങിയത് 8:30 ന് ആയിരുന്നു. ഇവിടെ വരെ ഉള്ള യാത്ര വളരെ നല്ലയൊരു എക്സ്പീരിയൻസ് ആയിരുന്നു. പ്രക്രതിയെ തൊട്ട് തലോടി ഉള്ള യാത്ര.. ! 🥰ഒരു നിമിഷം പോലും ബോർ അടി ഉണ്ടാക്കിയില്ല… യാത്രക്കിടയിൽ പാട്ട് പോലും ഞങ്ങൾ കേട്ടില്ല എന്നത് എടുത്തു പറയുന്നു… അത്രക്കും മനോഹരമായ യാത്ര !.ഇടയ്ക് ഇടയ്ക് വീട്ടിലേക് വിളിച്ചു റിപ്പോർട്ട്‌ കൊടുക്കുന്നു ഉണ്ടായിരുന്നു !🤭 റൂമിൽ പോയി ബാഗ് ഒകെ വെച്ചിട്ട് ഫ്രീ ആയിട്ട് കറങ്ങാൻ ഇറങ്ങാം എന്ന് ഞാൻ പറഞ്ഞപ്പോൾ തമ്പാൻ പറയുവാ അളിയാ 2 മണിക്ക് ആണ് ചെക്ക് ഇന് ടൈം എന്ന്. അടിപൊളി ! രണ്ട് മണിക്കൂർ അപ്പോൾ എന്ത് ചെയ്യും എന്ന് ആലോചിച്ചോന്നുമില്ല.. കാരണം ആലോചിച്ചു സമയം കളയാൻ അല്ല വന്നത്… വാൽപ്പാറ ടൗൺ ഫുൾ ഞങ്ങൾ ഒന്ന് നടന്നു എക്സ്പ്ലോറ് ചെയ്തു… തമിഴിൽ ഞങ്ങൾ അവിടുത്തെ ആളുകളോട് സംസാരിക്കുമ്പോൾ(ചില തമിഴ് വാക്കുകൾ ആണ് കേട്ടോ ) അവർ തിരികെ മലയാളത്തിൽ മറുപടി നൽകും ! ഒരുപാട് മലയാളികൾ ഉള്ള ഒരു സ്ഥലം ആണ് വാൽപ്പാറ (ലോകത്തു എവിടെ ചെന്നാൽ ആണ് നമ്മടെ മലയാളികൾ ഇല്ലാത്തതു അല്ലേ !)
വാൽപ്പാറ ടൗൺ മൊത്തത്തിൽ ഒന്ന് കറങ്ങി.. ഇടുക്കിയിലെ കട്ടപ്പന ടൗൺ പോല തോന്നി (കാരണം എന്ത് എന്ന് അറിയില്ല കേട്ടോ 🤭)!ഒരു ചെറിയ ടൗൺ. അത്യാവിശം എല്ലാം കിട്ടുന്ന ഒരു സ്ഥലം. നല്ല തിരക്ക് ഉണ്ട്. എങ്കിലും ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനം ഒന്നും വന്നിട്ട് ഇല്ല. അവിടുത്തെ ആളുകമായി സംസാരിച്ചപ്പോൾ കുറച്ചു നല്ല സ്പോട്ടുകൾ കാണാൻ ഉണ്ട് എന്ന് മനസിലായി.. ടൗണിൽ നിന്നും ഒരു 15 കിലോമീറ്റർ മാറി അക്കമല എന്ന് ഒരു സ്ഥലം ഉണ്ടെന്നു ഒരു മലയാളി ചേട്ടൻ പറഞ്ഞു. അവിടെ ഒരു ബാലാജി ടെംപിൾ ഉണ്ടത്രേ. എന്നാൽ പിന്നെ അങ്ങോട്ടേക്ക് വിട്ടേക്കാം എന്നായി. അമ്പലം ഉണ്ടെന്നു കേട്ടപ്പോൾ ഞാൻ ഹാപ്പി ആയി വേറൊന്നും അല്ല വീട്ടിൽ നിന്നും അത് പറഞ്ഞണല്ലോ ഇറങ്ങിയത്. അങ്ങനെ അക്കമലയിലേക്ക് ഉള്ള ബസിനു വേണ്ടി ഉള്ള കാത്തിരിപ്പ്.. തോളിൽ ഒരു വലിയ ബാഗും ക്യാമറയും ഉണ്ട് നല്ല ബുദ്ധിമുട്ട് ഉണ്ട്. ഞാൻ കുറച് സമയം പിടിക്കാം എന്ന് പറഞ്ഞു തമ്പാൻ ന്റെ ബാഗ് തോളിൽ ഇട്ടു.. അവന്റ ബാഗ് ഞനും. ഞങ്ങളുടെ മുന്നിൽ കൂടെ ഒരുപാട് ബസുകൾ പോയി.. അതിൽ അക്കമല ഏതാ പൊള്ളാച്ചി ഏതാ എന്ന അറിയില്ല കാരണം എല്ലാം തമിഴ് ബോർഡുകൾ ആണ്. !അവസാനം ഞങ്ങൾക്ക് പോവാൻ ഉള്ള അക്കമല ബസ് വന്നു. നല്ല തിരക്ക് ആയിരുന്നു ബസിൽ.. നല്ലയൊരു ശതമാനം ആളുകളും തോട്ടം തൊഴിലാളികൾ ആണ്. അവർ എല്ലാം അക്കമല എന്ന് സ്ഥലത്തുഉള്ളവർ ആണ്. അവരുടെ ഏക ആശ്രയം ഈ വാൽപ്പാറ ടൗൺ ആണ്. യാത്ര തുടങ്ങി.. നോക്കുമ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ ആണ് യാത്ര ! കുറച്ചു കഴിഞ്ഞപ്പോൾ ബസ് മറ്റൊരു ചെറിയ വീതി കുറഞ്ഞ റോഡിൽ ലൂടെ ആയി യാത്ര.. ഒരു കാർ സുഖം ആയിട്ട് പോവാൻ ഉള്ള വീതി.. അതിൽ കൂടെ ആണ് തമിഴ്നാട് സർക്കാരിന്റെ ഈ വലിയ ബസ് !ബസ് തേയില തോട്ടങ്ങക്കിടയിലൂടെ ഇടുങ്ങിയ റോഡിൽലൂടെ മല കയറാൻ തുടങ്ങി.. എതിരെ വണ്ടികൾ വന്നാൽ വളരെ ബുദ്ധിമുട്ട് ആണ് സൈഡ് കൊടുക്കാൻ. ബസിൽ ഉള്ളവരോട് സംസാരിച്ചപ്പോൾ സ്ഥലത്തെ പറ്റി ഒരു ധാരണ ഒകെ കിട്ടി. കൂടുതലും തോട്ടം തൊഴിലാളികൾ തന്നെ ആണ് ഇവിടെ. അങ്ങനെ അക്കമല ക്ക് എത്തുന്നതിനു മുന്നേ ഞങ്ങൾ ഇറങ്ങി. ബാലാജി ടെംപിൾ ആണല്ലോ ലക്ഷ്യം ! ഇറങ്ങിയ സ്ഥലത്തു നിന്നും ഉള്ളിലോട്ടു ഒരു കിലോമീറ്റർ നടക്കാൻ ഉണ്ട് അമ്പലത്തിലേക്ക്.. തേയില തോട്ടങ്ങൾക്കിടയിൽ കൂടെ ആണ് യാത്ര. ഞങ്ങൾ വന്ന സമയം വളരെ നല്ലത് ആയിരുന്നു നല്ല കോട ഇറങ്ങി നിക്കുന്ന.. ചെറിയ ചാറ്റൽ മഴ.. !ഞങ്ങൾ അമ്പലം ലക്ഷ്യം ആക്കി മുന്നോട്ട് നടന്നു…അമ്പലത്തിലോട്ട് കയറാൻ ഉള്ള ഗേറ്റ് അടച്ചിട്ടുരിക്കുന്നു. ആ ഗേറ്റ് നോട്‌ ചേർന്ന് ഒരു ടീ സ്റ്റാൽ ഉണ്ട്. അവിടെ അമ്പലത്തിന്റെ സെക്യൂരിറ്റി ഉം ചായ കടകാരനും ഉണ്ട്. ഗേറ്റ് തുറന്നു തരുമോ എന്ന് സെക്യൂരിറ്റി യോട് ചോദിച്ചപ്പോൾ ആണ് മനസ്സിൽയതു 3 മണിക്ക് ശേഷം മാത്രമേ അകത്തോട്ടു പ്രവേശനം ഉള്ളു ! ഞങ്ങൾ എത്തിയത് 1:30 ക്ക്.. ഞങ്ങൾ ഒരുപാട് പറഞ്ഞു നോക്കി അമ്പലം ഒന്ന് ജസ്റ്റ്‌ കണ്ടാൽ മതി എന്നൊക്കെ.. സെക്യൂരിറ്റി സമ്മതികുന്ന പ്രശനം ഇല്ല. തമിഴ് ആണ് പുള്ളി പറയുന്നത്.. ഞങ്ങൾ കേരളത്തിൽ നിന്ന വരുന്നേ.. അമ്പലം ഒന്ന് കണ്ടാൽ മതി എന്ന് വളരെ കെഞ്ചി പറഞ്ഞു. പക്ഷേ തന്റെ ജോലി പോകുംനിങ്ങളെ ഇപ്പോൾ കയറ്റിയാൽ എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ പിന്നെ ആ മോഹം ഉപേക്ഷിച്ചു. അപ്പോഴേക്കും കോട കൂടി.. ചാറ്റൽ മഴ വലിയ മഴ ആയി.. എന്നൽ ഒരു കട്ടൻ ചായ ഒകെ അടിച്ചു ഇരുന്നു. മഴ +കോട +ചൂട് കട്ടൻ ചായ…ആഹാ അന്തസ് !
ആ സമയത്ത് ഒരു മലയാളി കുടുംബം അവിടെ എത്തി അവരും നിരാശരായി ആണ് മടങ്ങിയയ്തു. അവരിൽ നിന്നും കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു. തിരുപ്പതി യിലെ ബാലാജി കഴിഞ്ഞാൽ ബാലാജി ഉണ്ട് എന്ന് പറയുന്നത് ഇവിടെ ആണത്രേ (അറിയില്ല അവർ നൽകിയ വിവരം ആണ്)മഴ തോർന്നപ്പോൾ ഞങ്ങൾ മല ഇറങ്ങി. ഇനി ഉള്ള ലക്ഷ്യം തേയില തോട്ടങ്ങകിടയിൽ നിന്നും ഉള്ള ഫോട്ടോസ് ആണ് (ഫ്രഷ്.. ഫ്രഷ് യെ… !)🤭🤭 നല്ല ഫ്രെയിംസ് ആയിരുന്നു കോട യും കൂടെ ആയപ്പോൾ പറയണ്ടല്ലോ. അങ്ങനെ താഴെ ബസ് നോക്കി ഉള്ള ഇരുപ്പ് ആയി ഫോട്ടോസ് ഒകെ എടുത്തു കൊണ്ട് ഇരുന്നപ്പോൾ പോവാൻ ഉള്ള ബസ് വന്നു.. ചാടി അതിൽ കയറി ടിക്കറ് എടുത്തു (18 രൂപ ആണ് ഒരാൾക്കു )
അങ്ങനെ 3 മണിക്ക് ഞങ്ങൾ തിരികെ വാൽപ്പാറ ടൗണിൽ എത്തി.. നല്ല വിശപ്പ് ഉണ്ടായിരുന്നു.. അടുത്തുള്ള ഒരു മലയാളി ഹോട്ടലിൽ കയറി ഊണ് ഉണ്ടോ എന്ന് ചോദിച്ചു.. അത് കേട്ടപ്പോൾ ഒരു മലയാളി ചേട്ടൻ വന്നു ഊണ് ഉണ്ടല്ലോ എന്ന് പറഞ്ഞു.. ഒരു വലിയ വാഴ ഇല ഒകെ ഇട്ടു. വാഴ ഇലയിൽ ഉള്ള ഊണിനെ പറ്റി പറയണ്ടല്ലോ.. പക്ഷേ ഇവിടെ ഇവിടുത്തെ അത്ര സുഖമുള്ള ഊണ് അല്ല.. തനി തമിഴ് സ്റ്റൈൽ.. മല്ലി ഇല ആണ് എല്ലാ കറികളിലും.. (എനിക്ക് ആ ടേസ്റ്റ് ഇഷ്ടമല്ല )തമ്പാൻ നന്നായി കഴിച്ചു അവൻ ഏതു ടേസ്റ്റ് നോടും അഡ്ജസ്റ്റ് ചെയ്യും. അവൻ സ്പെഷ്യൽ ആയിട്ട് ഒരു ഡബിൾ ഓംലറ്റ് കൂടെ മേടിച്ചു.. ഞാൻ ഒരു വെജ് ആണ്…ഊണിന്റെ നിലവാരം കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ഓർത്തു പോയി അവന്റെ ആ മുട്ട ഓംലറ്റ് എടുത്തു കഴിച്ചാലോ എന്ന് വരെ !🤭 ഊണിനു കൂടെ കിട്ടിയ വലിയ പപ്പടവും കൂട്ടി ഞാൻ വിശപ്പ് മാറ്റി. അപ്പോൾ ഇന്നത്തെ രണ്ട് നേരത്തെ ഫുഡും അടപടലം 3g… 🤭😇ഒരു കാര്യം ഓർമിപ്പികട്ടെ നമ്മൾ മറ്റൊരു നാട്ടിൽ ചെന്നാൽ അവരുടെ ഫുഡിന്റെ ടേസ്റ്റ് ഉം ആയി അഡ്ജസ്റ്റ് ചെയ്യുക അല്ലേൽ എന്നെപോലെ ഇങ്ങനെ അനുഭവിക്കും(എത്രത്തോളം ഇത് എന്റെ കാര്യത്തിൽ നടക്കും എന്ന് ഒരു ഉറപ്പും ഇല്ല കേട്ടോ 😇🤭) അഹ് ഇനിയുള്ള ലക്ഷ്യം ബുക്ക്‌ ചെയ്ത് ഹോം സ്റ്റേ ആണ് ഗൂഗിൾ മാപ്പ് ന്റെ സഹായത്തോടെ കൂടെ ഞങ്ങൾ ഹോം സ്റ്റേ ലക്ഷ്യം ആക്കി നടന്നു.. 1.5 km മാറി ആണ് എന്ന് കാണിച്ചു. നടക്കാൻ ഉള്ള മടി ഞങ്ങൾക്ക് ഉണ്ടായിരുന്നു… നടന്ന അല്ലേ പറ്റു.. അങ്ങനെ ഞങ്ങൾ ബുക്ക്‌ ചെയ്ത സ്ഥലത്തു എത്തി.. പ്രൂഫ് ഒകെ കാണിച്ചു ഉറപ്പ് വരുത്തി. വെയിറ്റ് ചെയ്യാൻ ഒരു പയ്യൻ പറഞ്ഞു. അവൻ പോയി റൂം ക്ലീൻ ആകിയിട്ടു ഞങ്ങളോട് വരാൻ പറഞ്ഞു.. ഒരു ചെറിയ റൂം അത്യാവശ്യം നല്ലയൊരു വൃത്തി ഉള്ള റൂം. റൂമിൽ നിന്നും ഉള്ള വ്യൂ പ്വോളി ആണ്… ചുറ്റും തേയില തോട്ടം !!ഇനിയും സമയം ഉണ്ടല്ലോ ഇപ്പോൾ 4 മണി ആയതേ ഉള്ളല്ലോ. എന്നാൽ പിന്നെ എവിടേലും പോവാം എന്ന് കരുതി ക്യാമറയും ജാക്കറ്റും ഒരു കുടയും എടുത്തു ഇറങ്ങി.. ഈ തവണ റൂട്ട് ഒന്ന് മാറ്റി പിടിച്ചു.. നമ്മടെ അതിരപള്ളി റൂട്ടിൽ കുറച്ചു അങ്ങ് നടന്നു.. തേയില തോട്ടങ്ങൾ ആണ് ഇരു വശത്തുഉം. ഇടയ്ക് മഴ വില്ലൻ ആയി വന്നു എങ്കിലും കുടയും ജാക്കറ്റും ഉള്ള കൊണ്ട് വലിയ സീൻ ആക്കിയില്ല. മഴ മാറിയപ്പോൾ കുറച്ചു ഫോട്ടോസ് ഒകെ ക്യാമെറയിൽ എടുത്തു.. ഞങ്ങൾ സംസാരിച്ചു ഒരുപാട് ദൂരം പോയിരിന്നു. നേരം ഇരുട്ടി തുടങ്ങി… തിരികെ ഉള്ള യാത്ര ആയി.. അങ്ങനെ 6:30 ആയപ്പോൾ റൂമിൽ എത്തി. വെറുതെ ഒന്ന് കിടന്നതേ ഉള്ളു യാത്ര ക്ഷീണം കൊണ്ടാവും ഉറങ്ങി പോയി !ഒരു 8:30 ആയപ്പോൾ വിശപ്പിന്റെ വിളി വന്നു ഉറക്കം ഉണർത്തി! രാവിലെ കഴിച്ചതും ഉച്ചക്ക് കഴിച്ചതും ഓർമ്മ വന്നപ്പോൾ എന്റെ വിശപ്പ് താനേ പോയി ! എങ്കിലും കഴിക്കണമല്ലോ… നേരത്തെ കണ്ട് വെച്ച ഒരു ഫാസ്റ്റ് ഫുഡ്‌ കടയിൽ കയറാം എന്ന് കരുതി. നല്ല തണുപ്പ് ഉണ്ടായിരുന്നു… ജാക്കറ്റ് ഇട്ടു കൊണ്ട ആണ് ഇറങ്ങിയത്. കടയിൽ കയറി പൊറോട്ടയും ഞാൻ വെജിറ്റബിൾ കറിയും അവൻ പൊറോട്ടയും പേപ്പർ ചിക്കനും പറഞ്ഞു. അത്യാവശ്യം നല്ലൊരു ഫുഡ്‌ ആയിരുന്നു. അങ്ങനെ തിരികെ റൂമിലേക്കു.. നാളെത്തെ പ്ലാൻ എന്താ എന്ന് ചോദിച്ചു ഞാൻ.. അവൻ പറഞ്ഞു നിന്റെ ഇഷ്ടം പോലെ.. പളനി പോണോ എന്ന് ചോദിച്ചു ! ഞാൻ പറഞ്ഞു അത് വേണോ.. പാലക്കാട്‌ ഒന്ന് പോയാലോ എന്ന് ആഗ്രഹം പണ്ടേ മനസ്സിൽ ഉണ്ടായിരുന്നു.. അങ്ങനെ പറഞ്ഞപ്പോൾ തന്നെ അവൻ പറഞ്ഞു എന്നാൽ അങ്ങനെ ആവട്ടെ അവന്റെ ഒരു ഫ്രണ്ട്(അരുൺ ) പാലക്കാട് ഉണ്ട് നമ്മക് സെറ്റ് ആക്കാം എന്ന്. അരുൺ തമ്പാൻ ന്റെ കോളേജിൽ പഠിക്കുന്നത് ആണ് അവർ റൂം മേറ്റ്സ് ആണ്. അവനെ രാത്രിയിൽ തന്നെ വിളിച്ചു വരുന്ന കാര്യം പറഞ്ഞു.. അവൻ ഏതായാലും നാളെ ഫ്രീ ആയിരുന്നു. പിന്നെ കുറച്ചു കഥകൾ ഒകെ പറഞ്ഞു ഇരുന്നു… സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് പലരും ഞങ്ങളുടെ യാത്ര യെ പറ്റി അറിയുന്നത്.. ഏറ്റവും കൂടുതൽ കലിപ്പ് അഖിൽ കൃഷ്ണൻ ആയിരുന്നു… പറയാതെ പോയതിൽ ആയിരുന്നു കലിപ്പ്. ഞങ്ങൾ ഒരുമിച്ചു ഒരു ട്രിപ്പ്‌ കുറച്ചു നാൾ ആയിട്ട് ഉള്ള ആഗ്രഹം ആയിരുന്നു..ഇനി ഒരു ട്രിപ്പ്‌ ഉണ്ടേൽ നമ്മൾ ഒരുമിച്ച് ആയിരിക്കും എന്ന് അവനു ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *