Skip to content

പൂഞ്ഞാർ എഞ്ചിനീറിങ് കോളേജിൽ നിന്ന് വാളയാറിലേക്കു വിദ്യാർത്ഥികളുടെ സൈക്കിൾ ചവിട്ടി പ്രതിഷേധം

പൂഞ്ഞാർ എഞ്ചിനീറിങ് കോളേജിൽ നിന്ന് വാളയാറിലേക്കു വിദ്യാർത്ഥികളുടെ സൈക്കിൾ ചവിട്ടി പ്രതിഷേധം

“വാളയാറിൽ സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്നും, ഇന്നലെയും ,നാളെയും സംഭവിച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന, സംഭവിക്കനിരിക്കുന്ന ചില നേർക്കാഴ്ചകൾ മാത്രമാണ്. പ്രബുദ്ധരായ വിദ്യാർത്ഥികൾ ഈ സംഭവവും മറന്നു പോകും എന്ന് കരുതുന്ന സമൂഹത്തിന് തെറ്റി ഇനിയും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഞങ്ങളാൽ കഴിക്കുന്ന എന്തും ചെയ്യാൻ ഞങ്ങൾ തയാറാണ്. അതിനായുള്ള ആദ്യ കാൽവയിപ്പണ് സൈക്കിൾ ചവിട്ടി നടത്തുന്ന ഈ പ്രതിക്ഷേതം. രണ്ടു സൈക്കിളിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ എല്ലാ വിദ്യാർത്ഥികളും ഒരുമിക്കുന്ന ഈ പ്രതിക്ഷേധം അസഹിഷതയുടെ തടവറയായി മാറിയ ഈ കാലഘട്ടത്തിന്റെ വേലിയിൽ നിന്നും പുറത്തേക്കുള്ള ഞങ്ങളുടെ ഉറച്ച ശബ്ദമാണ്. കേവലം കൗമാരക്കാരായ ഒരുപറ്റം കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന ഈ പ്രതിക്ഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടുള്ള പ്രതിക്ഷേധമോ ഈ നാട്ടിലെ നീതി പീഠത്തോടുള്ള അനാദരവോഅല്ല, മറിച്ചു ഞങ്ങളുടെ പ്രതിക്ഷേധം ആട്ടിൻ തോലിട്ട ഈ സമൂഹത്തിന്റെ കറുത്ത കരങ്ങളോട് മാത്രമാണ്. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് ക്യാംപസിൽ നിന്ന് നവംബർ 2-2019 നിന്ന് ആരംഭിക്കുന്ന പ്രതിക്ഷേധ റാലി നവംബർ 4-2019 പാലക്കാട് കളക്ടറേറ്റ് ഓഫീസിൽ അവസാനിക്കും. വാളയാറിൽ പൊലിഞ്ഞു പോയ നമ്മളുടെ പ്രിയ അനുജത്തിമാർക്കായി, ” ഇത്രയേയുമെ ആകുന്നുള്ളല്ലോ ഞങ്ങൾക്ക് ” എങ്കിലും ഉറച്ച ശബ്ദത്തിൽ പറയുന്നു നീതി അത് നിങ്ങൾക്ക് കിട്ടിയിരിക്കും.”

1 thought on “പൂഞ്ഞാർ എഞ്ചിനീറിങ് കോളേജിൽ നിന്ന് വാളയാറിലേക്കു വിദ്യാർത്ഥികളുടെ സൈക്കിൾ ചവിട്ടി പ്രതിഷേധം

  • വേറിട്ട ഒരു പ്രേതിഷേധം , ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *